Quantcast

ഐഒസി സമരം; പൊലീസ് അതിക്രമത്തിന് ഒരു വയസ്

MediaOne Logo

admin

  • Published:

    18 Jun 2018 6:08 AM GMT

ഐഒസി സമരം; പൊലീസ് അതിക്രമത്തിന് ഒരു വയസ്
X

ഐഒസി സമരം; പൊലീസ് അതിക്രമത്തിന് ഒരു വയസ്

പൊലീസ് അതിക്രമം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ വൈപ്പിനില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ ഇപ്പോഴും പിന്നോട്ടു പോയിട്ടില്ല.

എറണാകുളം വൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന് ഇന്ന് ഒരു വയസ്. എന്നാല്‍ പെലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നാളുകളായുള്ള മുറവിളിക്ക് ഇപ്പോഴും പരിഹാരമായില്ല .അതേസമയം പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും പരിഹരിക്കപ്പെടാതെ വന്നതോടെ സമരം തുടരുകയാണ് വൈപ്പിനുകാര്‍.

കഴിഞ്ഞ വര്‍ഷം ജൂണ് 18നാണ് ഐഒസി പ്ലാന്റിനെതിരെ സമരത്തിനെത്തിയവരെ പെലീസുകാര്‍ അതിക്രൂരമായി നേരിട്ടത്. കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വേര്‍തിരിവില്ലാതെ സമരക്കാര്‍ക്കു നേരെ പെലീസ് ലാത്തി വീശി. വഴിയാത്രക്കാര്‍ പോലും പെലീസ് മര്‍ദ്ദനത്തിനിരയായി. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായുള്ള നടപടിയെന്നാണ് പൊലീസ് ഭാഷ്യം.

പൊലീസ് അതിക്രമം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ വൈപ്പിനില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ ഇപ്പോഴും പിന്നോട്ടു പോയിട്ടില്ല. പകരം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി അമ്പലമേടില്‍ ഏറ്റെടുത്ത 600 ഏക്കര്‍ ഭൂമിയില്‍ 40 ഏക്കര്‍ പ്ലാന്റിനായി വിട്ടു കൊടുക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

ജനവാസ മേഖലയില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം തല്ലിക്കെടുത്താന്‍ നോക്കിയിട്ട് വര്‍ഷം ഒന്ന് പിന്നിടുമ്പോഴും സമരവീര്യം കുറക്കാതെ തന്നെ അതിജീവനത്തിനായി പൊരുതുകയാണ് വൈപ്പിന്‍ പ്രദേശവാസികള്‍.

TAGS :

Next Story