Quantcast

ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് പീഡനമെന്ന് സര്‍ക്കാര്‍ 

കുട്ടികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജീവനക്കാര്‍ കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുവെന്നതിന് മൊഴിയുണ്ടെന്നും സര്‍ക്കാര്‍.

MediaOne Logo

Web Desk

  • Published:

    20 Jun 2018 1:55 PM GMT

ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക്  പീഡനമെന്ന് സര്‍ക്കാര്‍ 
X

ആലുവ ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് പീഢനമെന്ന് സ‍ര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജനസേവ ശിശുഭവന്‍ അധികൃതര്‍ മനുഷ്യ കടത്താണ് നടത്തുന്നത്. ജുവനൈല്‍ ജസ്റ്റിസ് പ്രകാരമുളള രജിസ്ട്രേഷന്‍ സ്ഥാപനത്തിനില്ലെന്നും സ‍ര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതര സംസ്ഥാനക്കാരായ നൂറ്റി നാല് കുട്ടികള് ജനസേവ ശിശുഭവനില്‍ ഉണ്ടായിരുന്നു. ഇവരില്‍ ചില കുട്ടികളെ കാണാതായി. കഴിഞ്ഞ മെയ്മാസത്തില്‍ ജനസേവയില്‍ താമസിച്ചിരുന്ന നാല് കുട്ടികളെ ഭിക്ഷാടനം നടത്തുന്നതായി തൃശൂരില്‍ നിന്നും കണ്ടെത്തി. അവര്‍ സ്വന്തം നാട്ടില്‍ ശവസംസ്കാര ചടങ്ങിന് പോയതാണെന്ന ശിശുഭവന്‍റെ വാദം തെറ്റാണ്. കുട്ടികള്‍ക്ക് ശിശുഭവനില്‍ പീഡനം ഏല്‍ക്കാറുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തികൊണ്ടുവരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വ്യാപകമായി പണപിരിവ് നടത്തുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാര്‍ കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കാറുണ്ടെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശിശുഭവൻ മേയ് 19ന്
സർക്കാർ ഏറ്റെടുത്ത നടപടി നിയമപരമല്ലെന്നും തിരിച്ചു നൽകാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്
ജനസേവാ സെ
ക്രട്ടറി സമര്‍പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

1996 മുതൽ പ്രവർത്തിച്ചു വരുന്ന ജനസേവ ശിശുഭവനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നായിരുന്നു ശിശുഭവന്‍റെ വാദം.

TAGS :

Next Story