ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍; ആന്‍റണി ഡൊമനിക്കിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി
അഭിഭാഷകരുടെ ആവശ്യപ്രകാരം ബഞ്ച് മാറ്റി നല്‍കിയ ജസ്റ്റിസ് ആന്‍റണി ഡൊമനിക്കിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് റദ്ദാക്കി.

ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍. അഭിഭാഷകരുടെ ആവശ്യപ്രകാരം ബഞ്ച് മാറ്റി നല്‍കിയ ജസ്റ്റിസ് ആന്‍റണി ഡൊമനിക്കിന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് റദ്ദാക്കി. സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തീരുമാനിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസ് കേള്‍ക്കുന്ന ബഞ്ച് അഭിഭാഷകര്‍ തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസിന്റെ തിരുത്തല്‍ നടപടി. അഭിഭാഷകര്‍ ബഞ്ച് തിരഞ്ഞെടുക്കുന്ന രീതി ജുഡീഷ്യറിയുടെ സല്‍പേരിനെ ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. ജസ്റ്റിസ് ചിതംബരേഷിന്റെ പരിഗണനയിലിരുന്ന പാലക്കാട്ടെ ഭൂമി ഇടപാട് കേസിന്റെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നും കാണാതായി. മുന്‍ ജഡ്ജിയുടെ മകനായിരുന്നു ഈ കേസിലെ അഭിഭാഷകന്‍.
ഇതു സംബന്ധിച്ച അന്വേഷണത്തിലേക്ക് കടക്കുന്നതിന് മുമ്പേ തന്നെ ഈ കേസ് ഫയല്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ജസ്റ്റിസ് ചിതംബരേഷിന്റെ ബഞ്ചില്‍ നിന്നും മാറ്റി. എന്നാല്‍ ജസ്റ്റിസ് ചിതംബരേഷ് നിലവിലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതോടെയാണ് ബഞ്ച് മാറ്റ ഉത്തരവ് റദ്ദാക്കിയത്. അഭിഭാഷകര്‍ സ്വന്തം ഇഷ്ടപ്രകാരം ബഞ്ച് തീരീമാനിക്കുകയും ഓഴിവാക്കുകയും ചെയ്യുന്ന ബഞ്ച് ഹണ്ടിംഗ് രീതി നീതിന്യായ വ്യവസ്ഥക്ക് ചേര്‍ന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി.
Adjust Story Font
16

