Quantcast

മഴയില്‍ മുങ്ങി വാഴകൃഷി; വെട്ടിയിട്ട കുലകള്‍ എന്തുചെയ്യുമെന്നറിയാതെ കര്‍ഷകര്‍ 

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക കൃഷിനാശം. 

MediaOne Logo

Web Desk

  • Published:

    21 Jun 2018 6:05 AM GMT

മഴയില്‍ മുങ്ങി വാഴകൃഷി; വെട്ടിയിട്ട കുലകള്‍ എന്തുചെയ്യുമെന്നറിയാതെ കര്‍ഷകര്‍ 
X

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക കൃഷിനാശം. മാവൂര്‍ പഞ്ചായത്തില്‍ മാത്രം ഏഴ് കോടിയോളം രൂപയുടെ വാഴകൃഷിയാണ് നശിച്ചത്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വെള്ളപ്പൊക്കം വില്ലനാവുകയായിരുന്നു.

മാവൂര്‍ പഞ്ചായത്തിലെ തെങ്ങിലക്കടവ് ആയംകുളം എന്ന പ്രദേശത്ത് ആയിരക്കണക്കിന് വാഴകളാണ് വെള്ളത്തിനടിയിലായത്. വിളവെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നിനച്ചിരിക്കാതെയെത്തിയ വെള്ളമാണ് ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞതാണ് വെള്ളം കയറാന്‍ കാരണം. മാവൂര്‍ പഞ്ചായത്തില്‍ മാത്രം ഒന്നര ലക്ഷത്തിലധികം വാഴകള്‍ നശിച്ചു.

മുട്ടറ്റം വെള്ളത്തില്‍ നിന്ന് മുങ്ങിയെടുത്ത് കൊണ്ടുവരുന്ന ഈ കുലകള്‍ ഇനിയെന്തു ചെയ്യുമെന്നറിയാതെ കൂട്ടിയിട്ടിരിക്കുകയാണ് കര്‍ഷകര്‍. കച്ചവടക്കാര്‍ക്കോ കര്‍ഷകര്‍ക്കോ മാത്രമല്ല നാല്‍കാലികള്‍ക്ക് പോലും ഇത് വേണ്ടാതായി.

TAGS :

Next Story