Quantcast

കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് ആന്റണി

യുപിഎ കാലത്തെ പദ്ധതികളെ അട്ടിമറിക്കാനാണ് കേന്ദ്ര ശ്രമം

MediaOne Logo

Web Desk

  • Published:

    25 Jun 2018 7:40 AM GMT

കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് ആന്റണി
X

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയമെണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. യുപിഎ കാലത്തെ പദ്ധതികളെ അട്ടിമറിക്കാനാണ് കേന്ദ്ര ശ്രമം. എൽഡിഎഫ് എംപിമാരും മുഖ്യമന്ത്രിയും ചേർന്ന് ഏകപക്ഷീയമായി സമരം നടത്തിയത് ദൗർഭാഗ്യകരമായെന്നും ആന്റണി പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ റെയില്‍ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമാണം ഉടൻ ആരംഭിക്കുക, കേരളത്തോടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ഇടത് എം.പിമാരും മുഖ്യമന്ത്രിയും ഒറ്റക്ക് സമരം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതായി കൊടിക്കുന്നില്‍ സുരേഷും ആരോപിച്ചു.

ശനിയാഴ്ചയാണ് ഇടത് എം.പിമാരും മുഖ്യമന്ത്രിയും റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധിക്കുകയും വി.എസ് അച്യുതാനന്ദന്‍ പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. കഞ്ചിക്കോട്ട് ഫാക്ടറി അനുവദിക്കാനാവില്ലെന്ന് കാണിച്ച് റെയില്‍മന്ത്രി എം.ബി.രാജേഷ് എംപിക്ക് കത്തയച്ചിരുന്നു എങ്കിലും പ്രതിഷേധം ശക്തമായതോടെ പദ്ധതി ഉപക്ഷിച്ചിട്ടില്ലെന്നാണ് മറുപടി.

TAGS :

Next Story