Quantcast

ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഫിറ്റ്നസ് സെന്ററുമായി സര്‍ക്കാര്‍; ആദ്യ ഫിറ്റ്നസ് സെന്റര്‍ കണ്ണൂരില്‍ നാളെ തുറക്കും

കായികവകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന എട്ട് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകളില്‍ ആദ്യത്തേതാണ് കണ്ണൂര്‍ മുണ്ടായാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ഉദ്ഘാടനം ചെയ്യുന്നത്. 

MediaOne Logo

Web Desk

  • Published:

    30 Jun 2018 6:09 AM GMT

ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഫിറ്റ്നസ് സെന്ററുമായി സര്‍ക്കാര്‍; ആദ്യ ഫിറ്റ്നസ് സെന്റര്‍ കണ്ണൂരില്‍ നാളെ തുറക്കും
X

കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എട്ട് ഫിറ്റ്നസ് സെന്ററുകളില്‍ ആദ്യത്തേതാണ് ഇത്. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ഫിറ്റ്നസ് സെന്ററിന്റെ നിര്‍മ്മാണച്ചെലവ്.

കായിക വകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന എട്ട് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകളില്‍ ആദ്യത്തേതാണ് കണ്ണൂര്‍ മുണ്ടായാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നാലായിരം സ്‍ക്വയര്‍ ഫീറ്റില്‍ ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ഫിറ്റ്നസ് സെന്ററിന്റെ നിര്‍മ്മാണം. അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന ഉപകരണങ്ങളും മികച്ച പരിശീലകരുമാണ് സെന്ററിന്റെ പ്രധാന ആകര്‍ഷണം. പൂര്‍ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്ററില്‍ സ്റ്റെയര്‍മില്ല് അടക്കമുളള ഏറ്റവും നൂതനമായ ഉപകരണങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പരിശീലന സ്ഥലങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കായിക താരങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും അടുത്ത മാസം പതിനഞ്ച് മുതല്‍ ഫിറ്റ്നസ് സെന്റര്‍ ഉപയോഗിക്കാനായി തുറന്ന് കൊടുക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീനാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ മിസ്റ്റര്‍ യൂണിവേഴ്സ് സംഗ്രാം മുഖ്യതിഥിയായി പങ്കെടുക്കും.

TAGS :

Next Story