കളമശേരി നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായേക്കും
കോൺഗ്രസ് ഗ്രൂപ്പ്തർക്കവും നേതൃമാറ്റ തർക്കവും രൂക്ഷമായതോടെ കളമശ്ശേരി നഗരസഭ ഭരണം പ്രതിസന്ധിയിൽ. മൂന്ന് പ്രധാന സ്ഥിരം സമിതി അധ്യക്ഷൻമാർ രാജിവച്ചതോടെ വകുപ്പുകളുടെ പ്രവർത്തനങ്ങളും നിലച്ചു.

കോൺഗ്രസ് ഗ്രൂപ്പ്തർക്കവും നേതൃമാറ്റ തർക്കവും രൂക്ഷമായതോടെ കളമശ്ശേരി നഗരസഭ ഭരണം പ്രതിസന്ധിയിൽ. മൂന്ന് പ്രധാന സ്ഥിരം സമിതി അധ്യക്ഷൻമാർ രാജിവച്ചതോടെ വകുപ്പുകളുടെ പ്രവർത്തനങ്ങളും നിലച്ചു. പാർട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ നഗരസഭയിലെ തുടർഭരണം യുഡിഎഫിന് നഷ്ടമാകുമെന്നാണ് കൗൺസിലർമാർ വ്യക്തമാക്കുന്നത്.
ക്ഷേമകാര്യവകുപ്പ്, ആരോഗ്യവകുപ്പ്, വികസനകാര്യവകുപ്പ് എന്നിവയുടെ ചെയർമാൻമാരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. ഇതോടെ നഗര സഭയിൽ ഭരണം സ്തംഭിച്ച അവസ്ഥയാണ്. ചെയർപേഴ്സൻ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ജില്ലാ നേതൃത്വത്തെയും കെ.പി.സി.സിയേയും കാര്യങ്ങൾ ധരിപ്പിച്ചിട്ടും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും റുഖിയ ജമാൽ വ്യക്തമാക്കി. യു.ഡി.എഫിന് തുടർ ഭരണം ലഭിക്കുന്ന നഗരസഭയാണ് കളമശ്ശേരി. എന്നാൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചരിത്രം മാറുമെന്നും ഇവർ പറയുന്നു. 10 കൗൺസിലർമാർ കൂടി സ്ഥിരം സമിതി അംഗത്വം രാജി വയ്ക്കാൻ ഒരുങ്ങുന്നതായാണ് സൂചന.
Adjust Story Font
16

