Quantcast

ഫ്ലെക്സ് നീക്കാന്‍ ഓടുന്ന മെസിയും റോണോയും; വീണ്ടും ട്രോളുമായി കണ്ണൂര്‍ കലക്ടര്‍

ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ വേദന കടിച്ചമര്‍ത്തിയിരിക്കുന്ന അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരുടെ നെഞ്ചില്‍ കുത്തി കണ്ണൂര്‍ കലക്ടറുടെ ട്രോള്‍. 

MediaOne Logo

Web Desk

  • Published:

    1 July 2018 9:47 AM GMT

ഫ്ലെക്സ് നീക്കാന്‍ ഓടുന്ന മെസിയും റോണോയും; വീണ്ടും ട്രോളുമായി കണ്ണൂര്‍ കലക്ടര്‍
X

ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ വേദന കടിച്ചമര്‍ത്തിയിരിക്കുന്ന അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരുടെ നെഞ്ചില്‍ കുത്തി കണ്ണൂര്‍ കലക്ടറുടെ ട്രോള്‍. കണ്ണൂരില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ ഇരു ടീമുകളുടെയും ആരാധകര്‍ നീക്കി തുടങ്ങി എന്ന് സൂചിപ്പിച്ചുകൊണ്ടാണ് കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്.

മിശിഹായുടെ അര്‍ജന്റീനക്ക് പിന്നാലെ രാത്രി വൈകി റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു കലക്ടറുടെ ട്രോള്‍ പോസ്റ്റ് എത്തിയത്. കളിയിലൂടെ കാര്യം പറയുക കൂടിയാണ് കലക്ടര്‍. മെസിയുടെയും റോണോയുടെയും ചിത്രത്തിനൊപ്പം കണ്ണൂരിലെ ഫ്ലക്സ് മാറ്റാൻ ഓടുന്ന രണ്ട് പേർ.. പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നു... എന്നിങ്ങനെ കുറിപ്പും ചേര്‍ത്താണ് മീര്‍ മുഹമ്മദലി ആരാധകരുടെ ചങ്ക് തകര്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ജര്‍മനിയുടെ പുറത്താകല്‍ ഫ്ലെക്സ് ബോര്‍ഡുമായി കൂട്ടിക്കുഴച്ച് കലക്ടര്‍ ട്രോള്‍ ഇറക്കിയിരുന്നു. ഇതിനെ അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകര്‍ കാര്യമായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ പച്ച പ്ലാവിലക്കും ഒരു കാലം വരുമെന്ന് അടിവരയിട്ട് ഓര്‍മിപ്പിച്ചുകൊണ്ടാണ് കണ്ണൂര്‍ കലക്ടര്‍ ഇന്ന് വീണ്ടും ട്രോള്‍ ഇറക്കിയിരിക്കുന്നത്. ഏതായാലും ട്രോളിനെ അനുകൂലിച്ചും പരിദേവനം പറഞ്ഞും കമന്റുകള്‍ നിറയുന്നുണ്ട്.

#കണ്ണൂരിലെ ഫ്ലക്ക്സ് മാറ്റാൻ ഒടുന്ന രണ്ട് പേർ.. പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നു 🙏🏼 #SportsmanSpirit

Posted by Collector Kannur on Saturday, June 30, 2018
TAGS :

Next Story