Quantcast

കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    1 July 2018 4:46 PM IST

കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X

കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘം കാര്‍ അടിച്ചുതകര്‍ത്തു. ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമിക്കാന്‍ ഉപയോഗിച്ച വടിവാളും ഇവര്‍ എത്തിയ ഒരു ബൈക്കും സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ഏരിയ നേതൃത്വം ആരോപിച്ചു.

TAGS :

Next Story