Quantcast

തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ അക്രമം

എസ്.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    2 July 2018 5:13 AM GMT

തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ അക്രമം
X

കോഴിക്കോട് തിരുവമ്പാടി പെലീസ് സ്റ്റേഷനില്‍ പ്രതികളുടെ അക്രമം. എസ്.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വാഹനമോഷണകേസുകളില്‍ പ്രതികളായ ലിന്റോ രമേശ്, ബെര്‍ലിന്‍ മാത്യു എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്.

മോഷണ കേസുകളില്‍ പ്രതികളായ ലിന്റോ,ബെര്‍ലിന്‍ എന്നിവരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി പണം തട്ടിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരുവന്പാടി സ്റ്റേഷനിലെത്തിച്ചത് . ഇതിനിടെ മറ്റൊരു കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതിയും യുവാവുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് എസ്.ഐ സനല്‍രാജിനെയും സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനും മര്‍ദ്ദനമേറ്റത്. പ്രതികള്‍ സ്റ്റേഷനിലെ സിസി ടിവി ക്യാമറയും കമ്പ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു. എസ്.ഐയും പൊലീസുകാരനും ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ തങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയാളെയും പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി. ലിന്റൊയും ബെര്‍ലിനും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം .

TAGS :

Next Story