Quantcast

ജി.വി രാജ സ്‌കൂളിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന കായിക മന്ത്രിയുടെ ഉറപ്പിന്മേലാണ് സ്‌കൂളില്‍ നടത്തിയിരുന്ന സമരം വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചത്...

MediaOne Logo

Web Desk

  • Published:

    6 July 2018 12:46 PM GMT

ജി.വി രാജ സ്‌കൂളിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു
X

തിരുവനന്തപുരം ജി.വി രാജ സ്‌കൂളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കായികമന്ത്രി എസി മൊയ്തീന്‍. സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയിലും സാമ്പത്തിക ആരോപണത്തിലും ഉന്നതതല അന്വേഷണം ഉണ്ടാകും. മന്ത്രിയുടെ ഉറപ്പിന്മേല്‍ സ്‌കൂളില്‍ നടത്തിയിരുന്ന സമരം വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചു.

ജിവി രാജ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപിനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളുമായാണ് കായിക മന്ത്രി എസി മൊയ്തീന്‍ കൂടിക്കാഴ്ച നടത്തിയത്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച് ആവശ്യങ്ങള്‍ അംഗീകരിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ അന്വേഷണ പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്തു. സമഗ്ര അന്വേഷണമെന്ന ഉറപ്പിന്മേല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജിവി രാജ സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപിനെ സ്ഥലം മാറ്റിയത്.

നടപടിക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഇന്നലെ സ്‌കൂള്‍ ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കായികമന്ത്രി എസി മൊയ്തീന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story