Quantcast

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവഗണിച്ചുവെന്ന് ജി സുധാകരന്‍

സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷമായിട്ടും മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ മുപ്പത് ശതമാനം മാത്രമേ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടുള്ളൂ. അതുപോലും ഉണ്ടായത് ഈ അടുത്ത കാലത്തു മാത്രമാണ്.

MediaOne Logo

Web Desk

  • Published:

    7 July 2018 4:27 AM GMT

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവഗണിച്ചുവെന്ന് ജി സുധാകരന്‍
X

കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവഗണിച്ചുവെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയുമായി മന്ത്രി ജി സുധാകരന്‍. മത്സ്യത്തൊഴിലാളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വെറും മുപ്പത് ശതമാനത്തിന് മാത്രമേ ഇതുവരെ എന്തെങ്കിലും പരിഗണന ലഭിച്ചിട്ടുള്ളുവെന്ന് ജി സുധാകരന്‍ പറഞ്ഞു. തീര സംരക്ഷണത്തിനായി കടല്‍ഭിത്തി സംരക്ഷിക്കാത്തതിനെയും ജി സുധാകരന്‍ വിമര്‍ശിച്ചു.

മത്സ്യതൊഴിലാളികൾ സമൂഹത്തിലെ പ്രധാന ഘടകമാണെങ്കിലും അർഹമായ പരിഗണന അവർക്കിതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷമായിട്ടും മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ മുപ്പത് ശതമാനം മാത്രമേ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടുള്ളൂ. അതുപോലും ഉണ്ടായത് ഈ അടുത്ത കാലത്തു മാത്രമാണ്.

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലാകാലങ്ങളായി മത്സ്യത്തൊഴിലാളി സമൂഹത്തെ അവഗണിച്ചുവെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന ജി സുധാകരന്‍ നടത്തിയത്. തീരങ്ങളില്‍ കടല്‍ഭിത്തി നിര്‍മിച്ച് കടലാക്രമണം ചെറുക്കലാണ് അടിയന്തര ആവശ്യമെന്നും സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണെന്നും ജി സുധാകരന്‍ പറഞ്ഞു.

TAGS :

Next Story