Quantcast

മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നതായി സൂചന

MediaOne Logo

Web Desk

  • Published:

    9 July 2018 11:10 AM IST

മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നതായി സൂചന
X

പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് സംഭവിച്ചത്

മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നതായി സൂചന. അമേരിക്ക സന്ദര്‍ശനം കഴിഞ്ഞ മുഖ്യമന്ത്രി തിരികെ എത്തിയതിന് പിന്നാലെ നടക്കുന്ന നേതൃയോഗങ്ങളില്‍ പുനസംഘടന ചര്‍ച്ച ആയേക്കും. ബന്ധുനിയമനകേസില്‍ ക്ലീന്‍ചിറ്റ് ലഭിച്ച ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ട് വരാനുള്ള നീക്കങ്ങളും സജീവമാണ്.

സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തായാക്കിയതിന് പിന്നാലെയാണ് മന്ത്രിസഭ പുനസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നത്. 19,20,21 തീതികളില്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമിതി യോഗങ്ങളില്‍ പുനസംഘടന ചര്‍ച്ചയായി വന്നേക്കുമെന്നാണ് സൂചന. തൃശ്ശൂരില്‍ നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തിലും മന്ത്രിസഭയില്‍ പുനസംഘടന വേണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരിന്നു. പാര്‍ട്ടിയുടെ പലമന്ത്രിമാര്‍ക്കെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതെങ്കിലും അതിന് ശേഷം മൂന്ന് വകുപ്പകളുടേയും പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നാണ് സിപിഎം വിലയിരുത്തല്‍.

നിപ പ്രതിരോധം ആരോഗ്യവകുപ്പും, പുസ്തകങ്ങള്‍ നേരത്തെ വിതരണെ ചെയ്തതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസവകുപ്പും, പദ്ധതി വിഹിതത്തിലെ മികച്ച പ്രവര്‍ത്തനം തദ്ദേശവകുപ്പും ഉയര്‍ത്തിക്കാട്ടുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ ബന്ധു നിയമനക്കേസ് കോടതി തന്നെ തള്ളിയ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് ഇപി ജയരാജന്‍. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരികെ വന്നപ്പോള്‍ മന്ത്രസഭയിലേക്ക് തിരികെ വന്നത് പോലെ ഇപി ജയരാജനെയും കൊണ്ട വരണമെന്നാവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനിടയില്‍ ശക്തമാണ്.

കേസ് കോടതി തന്നെ തള്ളിയതും, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം എന്നതും ഇപിക്ക് അനുകൂല ഘടകങ്ങളാണ്. പരാമാവധി 21 മന്ത്രിമാര്‍ വരെ ആകാമെങ്കിലും 19 മതിയെന്നായിരിന്നു സത്യപ്രതിഞ്ജ സമയത്ത് മുഖ്യമന്ത്രിയുടെ തീരുമാനം. മാറിയ സാഹചര്യത്തില്‍ നിലവില്‍ ഏതെങ്കിലും മന്ത്രിമാരെ ഒഴിവാക്കണോ, അതോ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

TAGS :

Next Story