കൊച്ചി മെട്രോയില്‍ വിശ്രമിക്കാനായി ഡോര്‍മെട്രി സംവിധാനമൊരുങ്ങി
സ്ത്രീകള്‍ക്കായി പ്രത്യേക ഡോര്‍മെട്രികളുണ്ട്

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി ഡോര്‍മെട്രി സംവിധാനമൊരുങ്ങി. എം.ജി റോഡ് മെട്രോ സ്റ്റേഷനിലാണ് ഡോര്‍മെട്രി സംവിധാനം ഒരുക്കിയിരിക്കുന്നത്.
200 ബെഡ്ഡുകളുളള ശീതീകരിച്ച ഡോര്‍മെട്രിയാണ് എം.ജി റോഡിലെ ഈ മെട്രോ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കെത്തുന്നവര്‍ വിശ്രമിക്കാനായി കുറഞ്ഞ സമയത്തേക്ക് കൂടുതല്‍ പണം മുടക്കി മറ്റെവിടേക്കും പോകേണ്ടിവരില്ല. പീറ്റേഴ്സ് ഇന്‍ ആണ് ഇത്തരത്തിലൊരു ആശയ സാക്ഷാത്ക്കാരത്തിന് പിന്നില്‍.
സ്ത്രീകള്‍ക്കായി പ്രത്യേക ഡോര്‍മെട്രികളുണ്ട്. പ്രാഥമികാവശ്യത്തിനും സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. എംജി മെട്രോ സ്റ്റേഷനില്‍ നടന്ന ഉദ്ഘാനചടങ്ങില്‍ ജനപ്രതിനിധകള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു. യാത്രക്കാരെ ആകര്‍ഷിക്കാനായി ഒരുവര്‍ഷത്തിനിടെ നിരവധി പദ്ധതികളാണ് കൊച്ചി മെട്രോ ആവിഷ്ക്കരിച്ചത്. ടിക്കറ്റ് വരുമാനത്തോടൊപ്പം ടിക്കറ്റ് ഇതര വരുമാനം കൊച്ചി മെട്രോയ്ക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.
Adjust Story Font
16

