Quantcast

മഴക്കെടുതിയില്‍ ഇന്ന് എട്ട്‌ മരണം; മുപ്പതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മധ്യ കേരളത്തിലും തീരപ്രദേശങ്ങളിലും കനത്ത മഴ നാശനഷ്ടം വിതച്ചു. കുട്ടനാട്ടില്‍ മട വീഴ്ചയുണ്ടായി. എല്ലാ സംഭരണികളിലും ജലനിരപ്പ് ഉയരുകയാണ്. താമരശേരി ചുരം റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും

MediaOne Logo

Web Desk

  • Published:

    19 July 2018 6:31 AM GMT

മഴക്കെടുതിയില്‍ ഇന്ന് എട്ട്‌ മരണം; മുപ്പതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
X

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. മഴക്കെടുതിയില്‍ ഇന്ന് എട്ട് പേര്‍ മരിച്ചു. മഴ ശക്തമായ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മധ്യ കേരളത്തിലും തീരപ്രദേശങ്ങളിലും കനത്ത മഴ നാശനഷ്ടം വിതച്ചു. കുട്ടനാട്ടില്‍ മട വീഴ്ചയുണ്ടായി. എല്ലാ സംഭരണികളിലും ജലനിരപ്പ് ഉയരുകയാണ്. താമരശേരി ചുരം റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാനാണ് തീരുമാനം.

എറണാകുളം, തൃശൂര്‍, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടനാടും കൊച്ചിയും ഏറെക്കുറെ വെള്ളത്തിനടിയിലായി. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, സൗത്ത് റയിൽവേ സ്റ്റേഷൻ, ആലുവ മണപ്പുറം, കമ്മട്ടിപ്പാടം കോളനി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളത്തിലാണ്. പത്തനംതിട്ടയിൽ മഴയ്ക്ക് തീവ്രത കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയും അപ്പർ കുട്ടനാടും വെള്ളത്തിനടിയിലാണ് . രണ്ട് വീടുകൾ പൂർണമായും 133 വീടുകൾ ഭാഗീകമായും തകർന്നു. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ശബരിമല തീർത്ഥാടകർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി.

ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമില്‍ ഒറ്റ ദിവസം കൊണ്ട് മൂന്നടി വര്‍ധിച്ച് ജലനിരപ്പ് റെക്കോര്‍ഡിലെത്തി. ജലനിരപ്പ് മുല്ലപ്പെരിയാറില്‍ 132.7 അടിയും മലമ്പുഴയില്‍ 112.55 മീറ്ററുമായി.

പാലക്കാട് കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 1787.81 ഹെക്ടര്‍ കൃഷി നശിച്ചു. അട്ടപ്പാടി ചുരം റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. വയനാട്ടില്‍ മഴ കുറഞ്ഞെങ്കിലും താഴ്ന്ന മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. നെല്‍വയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്.

TAGS :

Next Story