Quantcast

മെമ്പർഷിപ്പ് ക്യാമ്പയിന് എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകര്‍ക്ക് എസ്എഫ്ഐ മര്‍ദ്ദനമെന്ന് പരാതി

MediaOne Logo

Web Desk

  • Published:

    20 July 2018 12:48 PM GMT

മെമ്പർഷിപ്പ് ക്യാമ്പയിന് എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകര്‍ക്ക് എസ്എഫ്ഐ മര്‍ദ്ദനമെന്ന് പരാതി
X

പാലക്കാട് വിക്ടോറിയ കോളജിൽ മെമ്പർഷിപ്പ് ക്യാമ്പയിന് എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. മെമ്പർഷിപ്പ് വിതരണം കോളജിൽ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സ്ഥലത്തെത്തിയ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.

ഇന്ന് രാവിലെയാണ് ഫ്രറ്റേണിയുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ വിക്ടോറിയ കോളജിലെത്തിയത്. കോളജിനുള്ളിൽ എത്തിയവരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കോളജിൽ കൊടി സ്ഥാപിക്കാനും മെമ്പർഷിപ്പ് വിതരണം നടത്താനും എസ്എഫ്ഐയുടെ അനുമതി വേണമെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് ഫ്രാറ്റേണിറ്റി പ്രവർത്തകർ പറഞ്ഞു.

കോളജിലെത്തിയ പൊലീസ്, മർദ്ദനത്തിന് നേതൃത്വം കൊടുത്തവരെ സംരക്ഷിച്ച് ഫ്രറ്റേണിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും പ്രവർത്തകർ പറഞ്ഞു. അനുമതിയില്ലാതെയാണ് ഫ്രറ്റേണിറ്റി കോളജിൽ മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഡോ സഫിയ ബീവി വിശദീകരിച്ചു. കോളജില്‍ യൂണിറ്റ് ഇല്ലാത്ത സംഘടനയാണ് ഫ്രറ്റേണിറ്റിയെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം.

TAGS :

Next Story