ആലപ്പുഴയ്ക്ക് സ്വന്തമായി മന്ത്രിമാര്‍ മൂന്ന്; വെള്ളം കേറിയപ്പോള്‍ ആരെയും കണ്ടില്ലെന്ന് ജനങ്ങള്‍
കുട്ടനാട്ടുകാര്‍ക്ക് കയറിക്കിടക്കാന്‍ ഒരിടമില്ലാതായിട്ട് ദിവസങ്ങളായി. ഉള്ളിടത്തെല്ലാം വെള്ളം. എന്നാല്‍ ഇതുവരെയായി ഒരു ജനപ്രതിനിധിപോലും തങ്ങളെ സന്ദര്‍ശിക്കാനെത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴക്കെടുതിയില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ജില്ലയിലെ ഒരു മന്ത്രിപോലും സന്ദര്‍ശനം നടത്താത്തത് വിവാദമാകുന്നു. ജില്ലയില്‍ മൂന്ന് മന്ത്രിമാരുണ്ടായിട്ടും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി.
കുട്ടനാട്ടുകാര്‍ക്ക് കയറിക്കിടക്കാന്‍ ഒരിടമില്ലാതായിട്ട് ദിവസങ്ങളായി. ഉള്ളിടത്തെല്ലാം വെള്ളം. എന്നാല്‍ ഇതുവരെയായി ഒരു ജനപ്രതിനിധിപോലും തങ്ങളെ സന്ദര്‍ശിക്കാനെത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൂന്ന് മന്ത്രിമാരുണ്ടായിട്ടും ഒരു മന്ത്രി പോലും തിരിഞ്ഞുനോക്കാത്തതിനെ പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു. മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം മന്ത്രിയും എം എല്‍ എയും നിഷേധിച്ചു.
Adjust Story Font
16