Quantcast

ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയ മത്സ്യം മംഗലാപുരത്തേക്ക് അയച്ചു

അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാഹനത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു

MediaOne Logo

Web Desk

  • Published:

    22 July 2018 8:32 AM GMT

ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയ മത്സ്യം മംഗലാപുരത്തേക്ക് അയച്ചു
X

വടകരയില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയ മത്സ്യം മംഗലാപുരത്തേക്ക് അയച്ചു. അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാഹനത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു. കന്യാകുമാരിയില്‍ നിന്നെത്തിയ കണ്ടയ്നര്‍ ലോറിയിലെ 250 പെട്ടി മത്സ്യത്തില്‍ നേരിയ തോതില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രി നാട്ടുകാരാണ് മത്സ്യവുമായെത്തിയ കണ്ടയ്നര്‍ ലോറി തടഞ്ഞിട്ടത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ഇതിലാണ് നേരിയ തോതില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്. 250 പെട്ടികളിലായി കൂന്തള്‍ മത്സ്യമാണ് ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്ത് കൊണ്ടു പോകുകയായിരുന്ന മത്സ്യമെന്നാണ് ലോറിയില്‍ ഉണ്ടായിരുന്നവര്‍ നല്‍കിയ വിവരം. തുടര്‍ന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കേരളത്തില്‍ വിറ്റഴിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിക്കുകയായിരുന്നു. മത്സ്യം മംഗലാപുരത്തേക്ക് അയക്കുകയും കേരളത്തില്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനായി അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാഹനത്തെ ഉദ്യോഗസ്ഥര്‍ അനുഗമിക്കുകയും ചെയ്തു.

TAGS :

Next Story