തോണി മറിഞ്ഞ് കാണാതായ വാര്‍ത്താസംഘത്തിലെ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി
മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ സജിയുടെയും ഡ്രൈവര്‍ ബിപിന്‍ ബാബുവിന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയം ജില്ലയിലെ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തോണി മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ സജിയുടെയും ഡ്രൈവര്‍ ബിപിന്‍ ബാബുവിന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ മുണ്ടാറിന് സമീപത്താണ് തോണി മറിഞ്ഞാണ് മാതൃഭൂമി ന്യൂസ് വാര്‍ത്താസംഘം അപകടത്തില്‍പ്പെട്ടത്. രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നേവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് പ്രാദേശിക ലേഖകനായ സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഉച്ചയോടെ ബിബിന്‍റെ മൃതദേഹവും കണ്ടെത്തി.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ശ്രീധരന്‍, കാമറമാന്‍ അഭിലാഷ് എന്നിവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സജിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം സംസ്കരിക്കും.
അതേസമയം കോട്ടയം ജില്ലയില്‍ മഴ കുറവുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. 110 ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ച് വിട്ടു. ഇനി അവശേഷിക്കുന്നത്72 എണ്ണം കൂടിയാണ്. വെള്ളം ഇറങ്ങിയതോടെ വീടുകള്‍ വൃത്തിയാക്കുന്ന ജോലിയിലാണ് കുടുംബങ്ങള്‍.
Adjust Story Font
16

