Quantcast

അഭിമന്യുവിനെ കുത്തിയതാരെന്ന് വ്യക്തതയില്ലാതെ പൊലീസ്

ആറാം പ്രതി സനീഷാണ് കയ്യില്‍ കരുതിയിരുന്ന കത്തി വിശീ ഭീകാരാന്തരീക്ഷം സ‍ൃഷ്ടിച്ചത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയതാരെന്നും അര്‍ജ്ജുനെ കുത്തിപരിക്കേല്‍പ്പിച്ചതാരെന്നും ഇനിയും പൊലീസിന് വ്യക്തതയില്ല.

MediaOne Logo

Web Desk

  • Published:

    28 July 2018 5:16 PM IST

അഭിമന്യുവിനെ കുത്തിയതാരെന്ന് വ്യക്തതയില്ലാതെ പൊലീസ്
X

അഭിമന്യുവിനെ കുത്തിയത് ആരാണെന്നതില്‍ വ്യക്തതയില്ലാതെ പൊലീസ്. കേസിലെ ആറാം പ്രതി സനീഷാണ് കത്തി കയ്യില്‍ കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സനീഷിന്റെ റിമാന്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി മുഹമ്മദ് റിഫയുടെ അറസ്റ്റ് പോലിസ് രേഖപെടുത്തി.

ये भी पà¥�ें- അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍ 

ये भी पà¥�ें- അഭിമന്യു വധകേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ്

അഭിമന്യു വധക്കേസിലെ ആറാം പ്രതി സനീഷ് ഗൂഢാലോചനയില്‍ പങ്കെടുത്ത് സംഭവ ദിവസം രാത്രി കത്തി കൈവശം കരുതി മറ്റ് പ്രതികള്‍ക്കൊപ്പം സ്ഥലത്തെത്തി. കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ ആയുധങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ പ്രകോപനം സൃഷ്ടിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കത്തികാണിച്ച് ഭീഷണിപെടുത്തുകയും ചെയ്തു.

ആറാം പ്രതി സനീഷാണ് കയ്യില്‍ കരുതിയിരുന്ന കത്തി വിശീ ഭീകാരാന്തരീക്ഷം സ‍ൃഷ്ടിച്ചത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയതാരെന്നും അര്‍ജ്ജുനെ കുത്തിപരിക്കേല്‍പ്പിച്ചതാരെന്നും ഇനിയും പൊലീസിന് വ്യക്തതയില്ല. ഇവരെ കണ്ടെത്തണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയുടെ അറസ്റ്റ് പൊലീസ് രേഖപെടുത്തി. ഗൂഢാലോചനയിലടക്കം പങ്കെടുത്ത മുഖ്യപ്രതിയാണ് മുഹമ്മദ് റിഫയെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story