Quantcast

ചേര്‍പ്പ് സ്‌കൂളിലെ ഗുരുപൂജക്കെതിരെ പ്രതിഷേധം ശക്തം

അധ്യാപകരുട കാലില്‍ പുഷ്പങ്ങളര്‍പ്പിച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് പൂജ നടത്തിപ്പിച്ചുവെന്നാണ് ആരോപണം. പൂജയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.

MediaOne Logo

Web Desk

  • Published:

    29 July 2018 1:51 PM GMT

ചേര്‍പ്പ് സ്‌കൂളിലെ ഗുരുപൂജക്കെതിരെ പ്രതിഷേധം ശക്തം
X

എയ്ഡഡ് സ്‌കൂളില്‍ അധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചടങ്ങ് നടത്തിയതിനെതിരായ പരാതി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിച്ചില്ലെന്ന് പരാതിക്കാരന്‍. ഗുരുപൂജ നടത്തിയ സിഎന്‍എന്‍ സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്‌കൂളിലേക്ക് നാളെ എഐഎസ്എഫ് മാര്‍ച്ച് നടത്തും.

ഗുരുപൂര്‍ണിമയോട് അനുബന്ധിച്ചായിരുന്നു ചേര്‍പ്പ് സ്‌കൂളിലെ ഗുരുപൂജ. അധ്യാപകരുട കാലില്‍ പുഷ്പങ്ങളര്‍പ്പിച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് പൂജ നടത്തിപ്പിച്ചുവെന്നാണ് ആരോപണം. പൂജയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട പൊതു വിദ്യാലയങ്ങളില്‍ മതചടങ്ങുകള്‍ നടത്തിയത് ശരിയായില്ലെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും സിപിഐ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതു വിദ്യാലയങ്ങളെ മതകേന്ദ്രമാക്കുന്നതല്ല ഇടത് സര്‍ക്കാരിന്റെ നയമെന്നും അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും എഐഎസ്എസ് ആവശ്യപ്പെട്ടു. മത ചടങ്ങുകളില്‍ പങ്കാളിയായത് കൊണ്ട് മാത്രം ആരും മതം മാറില്ലെന്നായിരുന്നു സ്‌കൂളിനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടിയെന്ന് പൊതു പ്രവര്‍ത്തകനായ ഷമീര്‍ മീഡിയ വണ്ണിനോട് പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ഷമീറിന്റെ തീരുമാനം

TAGS :

Next Story