Quantcast

കോഴിക്കോട് വെസ്റ്റ് നൈല്‍ പനിയെന്ന് സൂചന

പാവങ്ങാട് എലത്തൂര്‍ സ്വദേശിയെയാണ് വെസ്റ്റ്നൈല്‍ വൈറസ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    3 Aug 2018 2:25 PM GMT

കോഴിക്കോട് വെസ്റ്റ് നൈല്‍ പനിയെന്ന് സൂചന
X

കോഴിക്കോട് വെസ്റ്റ് നൈല്‍ പനിയെന്ന് സൂചന. പാവങ്ങാട് സ്വദേശിയെയാണ് വെസ്റ്റ് നൈല്‍ വൈറസ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ രക്തപരിശോധന ഫലം കൂടി ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.

പാവങ്ങാട് എലത്തൂര്‍ സ്വദേശിയായ 24കാരിയെയാണ് വെസ്റ്റ്നൈല്‍ വൈറസ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചിരുന്നു. ആദ്യ പരിശോധനഫലത്തില്‍ വൈറസ് സ്ഥിരീകരിച്ചിട്ടു പരിശോധിച്ചോള്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. എന്നാല്‍ രണ്ടാഴ്ചക്കുള്ളിലെടുക്കുന്ന രണ്ടാമത്തെ രക്തസാമ്പിളുകളുടെ പരിശോധനഫലം കൂടി പോസിറ്റീവ് ആയാല്‍ മാത്രമേ വെസ്റ്റ്നൈല്‍ സ്ഥിരീകരിക്കൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

മറ്റൊരാള്‍ കൂടി സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ രക്തസാമ്പിളുകളും പരിശോധനക്കയച്ചു. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ രോഗം പടര്‍ത്തുന്നത്. പക്ഷികളില്‍ നിന്നുമാണ് ക്യൂലക്സ് കൊതുകുകള്‍ക്ക് വെസ്റ്റ്നൈല്‍ വൈറസ് പകരുന്നത്.

TAGS :

Next Story