Quantcast

പാലക്കാട് തകര്‍ന്ന കെട്ടിടം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കുന്നു

നഗരസഭാ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും പരിശോധിച്ച് അവസ്ഥ തിട്ടപ്പെടുത്താന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

MediaOne Logo

Web Desk

  • Published:

    3 Aug 2018 8:30 AM GMT

പാലക്കാട് തകര്‍ന്ന കെട്ടിടം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കുന്നു
X

പാലക്കാട് നഗരസഭയ്ക്ക് പരിധിയിലെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ പശ്ചാത്തലത്തിലാണ് പരിരോധന. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തുള്ള കടകള്‍ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുകയാണ്.

നഗരസഭാ എഞ്ചിനീയറിങ്, പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള വിഭാഗമാണ് പരിശോധന നടത്തുന്നത്. കെട്ടിടങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. തകര്‍ന്നു വീണ കെട്ടിടത്തില്‍ അവശേഷിക്കുന്ന ഭാഗത്തുള്ള കടകള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്യുകയാണ്. ഇതിനു ശേഷമായിരിക്കും ഫിറ്റ്‌നസ് പരിശോധന. ഒഴിപ്പിക്കുന്ന കടകളിലെ ജീവനക്കാരും ആശങ്കയിലാണ്.

അപകടസ്ഥലത്ത് പൊലീസിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കെട്ടിട ഉടമകള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story