Quantcast

ഇടുക്കി കൂട്ട കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

ഇതോടെ പോലീസ് കസ്റ്റഡിയിലുള്ള ആളുകളുടെ എണ്ണം ആറായി. പിടിയിലായവര്‍ കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് കസ്റ്റഡിയിലുള്ളത്. 

MediaOne Logo

Web Desk

  • Published:

    4 Aug 2018 7:52 AM GMT

ഇടുക്കി കൂട്ട കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍
X

മുണ്ടന്‍മുടി കമ്പകകാനത്ത് കാനയില്‍ കൃഷ്ണനും ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം പാങോട് സ്വദേശിയായ ഒരാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ മറ്റ് മൂന്നുപേരെ ചോദ്യംചെയ്യലിനായി ഇന്നലെ ഇടുക്കിയിലെത്തിച്ചു. ഇതോടെ പോലീസ് കസ്റ്റഡിയിലുള്ള ആളുകളുടെ എണ്ണം ആറായി. പിടിയിലായവര്‍ കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് കസ്റ്റഡിയിലുള്ളത്. മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

കൊല്ലപ്പെട്ട കൃഷ്ണന്‍റെ വീട്ടില്‍നിന്ന് സംശയാസ്പദമായ വിരലടയാളങ്ങള്‍ പൊലീസ് കണ്ടെത്തി. 20 ഓളെ വിരലടയാളങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ നാലിലേറെ വിരലടയാളങ്ങള്‍ പുറത്തുനിന്നുള്ളവരുടേതാണെന്ന് പൊലീസ് പറയുന്നു.

ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകത്തിനിടെ സംഘര്‍ഷം ഉണ്ടായിരിക്കാമെന്നും ഇതില്‍ പ്രതികള്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story