Quantcast

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ വ്യക്തതയില്ലാതെ പൊലീസ് 

കന്യാസ്ത്രീ പരാതി നൽകിയ ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    6 Aug 2018 1:11 PM IST

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ വ്യക്തതയില്ലാതെ പൊലീസ് 
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എന്ന് ചോദ്യം ചെയ്യുമെന്നതിൽ വ്യക്തതയില്ലാതെ പൊലീസ്. കന്യാസ്ത്രീ പരാതി നൽകിയ ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുകയാണ് പൊലീസ്. മൊഴികൾ എല്ലാം രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താൽ മതിയെന്നാണ് പൊലീസ് നിലപാട്. എന്നാൽ മറ്റുള്ള മൊഴികൾ രേഖപ്പെടുത്തുന്നതിൽ കാലതാമസം വരുത്തുന്നതിലുടെ ചോദ്യം ചെയ്യലും നീളുകയാണ്. വത്തിക്കാൻ സ്ഥാനപതി പ്രതിനിധിയുടെ മൊഴി രേഖപ്പെടുത്താനുള്ള അനുമതി ഇത് വരെ ലഭ്യമായിട്ടില്ല. ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴിയെടുക്കാൻ പൊലീസ് ഇന്ന് ഉജ്ജയിനിലെത്തും. ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ വഴിയാണ് കന്യാസ്ത്രീ കർദ്ദിനാളിന് പരാതി നൽകിയത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹരജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്റാണ് ഹരജി നല്കിയത്.

അതേസമയം ക്രൈസ്തവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്ന് കേരളാ കത്തോലിക്കാ കമ്യൂണിറ്റി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ലോകത്തിലെ നിയമ വ്യവസ്ഥ അനുസരിച്ചും ദൈവത്തിന്റെ കോടതിയിൽ ക്രൈസ്തവ വിശ്വാസം അനുസരിച്ചും വിധിക്കപ്പെടട്ടേയെന്നുമാണ് പഞ്ചാബിലെ കേരളാ കത്തോലിക്കാ കമ്യൂണിറ്റിയുടെ പ്രമേയത്തിൽ പറയുന്നത്.

TAGS :

Next Story