Quantcast

പത്തനംതിട്ടയില്‍ ചതുപ്പില്‍ താണ നാട്ടാനയെ രക്ഷപ്പെടുത്തി

സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തടി പിടിപ്പിക്കാന്‍ എത്തിയ ശിവശങ്കരന്‍ എന്ന ആനയാണ് ചതുപ്പില്‍ പുതഞ്ഞത്

MediaOne Logo

Web Desk

  • Published:

    8 Aug 2018 3:37 AM GMT

പത്തനംതിട്ടയില്‍ ചതുപ്പില്‍ താണ നാട്ടാനയെ രക്ഷപ്പെടുത്തി
X

പത്തനംതിട്ട കൊടുമണ്‍ ചിരണിക്കലില്‍ ചതുപ്പില്‍ താണ നാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തടി പിടിപ്പിക്കാന്‍ എത്തിയ ശിവശങ്കരന്‍ എന്ന ആനയാണ് ചതുപ്പില്‍ പുതഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് ചിരണിക്കലിലെ റബ്ബര്‍ തോട്ടത്തിലെ ചതുപ്പില്‍ ശിവശങ്കരന്‍ എന്ന ആന പുതഞ്ഞത്. സമീപത്തെ തോട്ടില്‍ കുളിപ്പിക്കാനായി കൊണ്ടുവരുമ്പോഴായിരുന്നു അപകടം. നാട്ടുകാരും ആനയെ വാടകയ്ക്ക് എടുത്തവരും ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

മണ്ണുമാന്തി യന്ത്രം എത്തിച്ചെങ്കിലും ഇതും പുതഞ്ഞതോടെ ആദ്യ ശ്രമം വിഫലമായി. മണിക്കൂറുകളോളം ആന അപകടത്തില്‍പെട്ട് കിടന്നെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് നടത്തിയ പരിശ്രമം ഫലം കണ്ടതോടെയാണ് ആനയെ പുറത്തെത്തിക്കാനായത്.

TAGS :

Next Story