Quantcast

ദുരിതപ്പെയ്ത്തിന് അറുതിയായില്ല; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു

ഇന്നലെ ഉരുള്‍ പൊട്ടിയ കണ്ണപ്പന്‍കുണ്ടിലടക്കം രാത്രി മലവെള്ളപ്പാച്ചിലുണ്ടായി.താമരശ്ശേരി ചുരത്തിലും രാത്രി വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി

MediaOne Logo

Web Desk

  • Published:

    15 Aug 2018 2:06 AM GMT

ദുരിതപ്പെയ്ത്തിന് അറുതിയായില്ല; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു
X

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ ഉരുള്‍ പൊട്ടിയ കണ്ണപ്പന്‍കുണ്ടിലടക്കം രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. താമരശ്ശേരി ചുരത്തിലും രാത്രി വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.

മുല്ലപ്പെരിയാറും ഇടമലയാറും തുറന്ന് വിട്ടതോടെ പെരിയാറും കര കവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറവും പരിസര പ്രദേശങ്ങളും ഇതിനോടകം തന്നെ വെള്ളത്തിനടിയിലാണ്. പെരിയാര്‍ പ്രദേശത്ത് താമസിക്കുന്ന നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി പിന്നിട്ടതിനെ തുടര്‍ന്ന് ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. സെക്കന്‍ഡില്‍ 3480 ഘന അടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്ന നാലായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് പമ്പാ തീരത്ത് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു. ശബരിമല വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. വെള്ളം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു .വിമാനത്താവളത്തിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് മണി വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി സിയാല്‍ അറിയിച്ചു.

TAGS :

Next Story