Quantcast

സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കരുത്, ചാനലുകളുടെ ഒബി വാനുകള്‍ ചെറുതോണി ടൌണില്‍ നിന്നും മാറ്റണം; ഇടുക്കി ജില്ലാ കലക്ടര്‍

റോഡുകള്‍ മണ്ണിടിഞ്ഞും മരം വീണും തകര്‍ന്നു കിടക്കുന്നതിനാലും ജില്ലയില്‍ വാഹന ഗതാഗതത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് അറിയിപ്പ്

MediaOne Logo

Web Desk

  • Published:

    16 Aug 2018 2:45 AM GMT

സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കരുത്, ചാനലുകളുടെ ഒബി വാനുകള്‍ ചെറുതോണി ടൌണില്‍ നിന്നും മാറ്റണം; ഇടുക്കി ജില്ലാ കലക്ടര്‍
X

ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ശക്തമായ മഴ തുടരുന്നതിനാലും ജില്ലയിലെ റോഡുകള്‍ മണ്ണിടിഞ്ഞും മരം വീണും തകര്‍ന്നു കിടക്കുന്നതിനാലും ജില്ലയില്‍ വാഹന ഗതാഗതത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുമായി ജില്ലയ്ക്ക് പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമൊണ് ജില്ലാ കലക്ടറുടെ അറിയിപ്പ്.

മാധ്യമപ്രവര്‍ത്തകരുടെ ഒട്ടേറെ ഒബി വാനുകള്‍ ചെറുതോണി ടൗണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചെറുതോണി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ടൗണില്‍ ശക്തമായ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാലും ഈ വാഹനങ്ങള്‍ പൂര്‍ണമായും ചെറുതോണി ടൗണില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.

TAGS :

Next Story