Quantcast

റാന്നിയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചെന്ന് ജില്ലാ കലക്ടര്‍

തിരുവല്ലയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സ്പീഡ് ബോട്ടും ഇന്ന് ജില്ലയിലെത്തും.

MediaOne Logo

Web Desk

  • Published:

    17 Aug 2018 10:23 AM IST

റാന്നിയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചെന്ന് ജില്ലാ കലക്ടര്‍
X

പത്തനംതിട്ട റാന്നിയില്‍ കുടുങ്ങി കിടന്ന എല്ലാ ആളുകളെയും രക്ഷിച്ചെന്ന് ജില്ലാ കലക്ടര്‍. തിരുവല്ലയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സ്പീഡ് ബോട്ടും ഇന്ന് ജില്ലയിലെത്തും.

ആലപ്പുഴ ചെങ്ങന്നൂരില്‍ പുലര്‍ച്ചയോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി, സജി ചെറിയാന്‍ എം.എല്‍.എ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബോട്ടുകളിലാണ് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുന്നത്. മഴക്കെടുതി വിലയിരുത്താന്‍ ധനമന്ത്രി തോമസ് ഐസക് കുട്ടനാട്, കൈനകരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

TAGS :

Next Story