Quantcast

റോഡ് -റെയില്‍ ഗതാഗതം സ്തംഭനാവസ്ഥയില്‍

റെയില്‍ ഗതാഗതത്തിന് പിന്നാലെ റോഡ് ഗതാഗതവും ഇന്ന് ഏറെക്കുറെ തടസപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    17 Aug 2018 1:30 PM IST

റോഡ് -റെയില്‍ ഗതാഗതം സ്തംഭനാവസ്ഥയില്‍
X

സംസ്ഥാനത്തെ റോഡ് റെയില്‍ ഗതാഗതം സ്തംഭനാവസ്ഥയില്‍. കോഴിക്കോട് ഷൊര്‍ണൂര്‍ റൂട്ടിലെ സര്‍വ്വീസ് കൂടി റദ്ദാക്കിയതോടെ ട്രെയിന്‍ ഗതാഗതം ഏറെക്കുറെ നിലച്ചു. ദേശീയ പാതയില്‍ തിരുവനന്തപുരം എറണാകുളവും എം സി റോഡില്‍ അടൂര്‍ വരെയും മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നത്.

റെയില്‍ ഗതാഗതത്തിന് പിന്നാലെ റോഡ് ഗതാഗതവും ഇന്ന് ഏറെക്കുറെ തടസപ്പെട്ടു. എംസി റോഡുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അടൂര്‍ വരെ മാത്രമാണ് ഇപ്പോള്‍ സര്‍വീസുള്ളത്. ആലപ്പുഴ വഴിയുള്ള എറണാകുളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വടക്കോട്ടുള്ള യാത്ര പൂര്‍ണമായി തടസപ്പെട്ടു.

കോട്ടയം റൂട്ടിലെയും എറണാകുളം ഷൊര്‍ണൂര്‍ റൂട്ടിലെയും ട്രെയിന്‍ സര്‍വീസ് ഇന്നല തന്നെ നിര്‍ത്തിവെച്ചിരുന്നു. ഷൊര്‍ണൂര്‍ കോഴിക്കോട്ട് റൂട്ടിലെ പാലങ്ങളിലം വെള്ളം ഉയര്‍ന്നതോടെ ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചു. ചുരുക്കത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ ട്രെയിന്‍ ഗതാഗതം ഏറെക്കുറെ തടസപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളം വരെ മാത്രമാണ് പരിമിതമായ ട്രെയിനുകള്‍ ഓടുന്നത്. കേരളത്തിന് പുറത്തേക്കുള്ള ട്രെയിനുകള്‍ നാഗര്‍കോവില്‍ തിരുനെല്‍വേലി വഴി തിരിച്ചുവിടുന്നുണ്ട്.

TAGS :

Next Story