Quantcast

ഇച്ഛാശക്തിയും പ്രതിപക്ഷ ബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും; ഇതുകൊണ്ടാണ് എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത്

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ പോകുന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2018 5:31 AM GMT

ഇച്ഛാശക്തിയും പ്രതിപക്ഷ ബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും; ഇതുകൊണ്ടാണ് എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത്
X

എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നത് അദ്ദേഹം ഈ ദുരന്തസന്ദർഭത്തിൽ കാണിക്കുന്ന ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണെന്ന് കേരള സര്‍വ്വകലാശാലയിലെ മലയാളം പ്രൊഫസറായ ഡോ.സി.ആര്‍ പ്രസാദ്. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ പോകുന്നതെന്നും കേരളത്തിലെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതിനൊപ്പം തന്റെ അയൽ സംസ്ഥാനത്തിന്റെ ധിക്കാര നിലപാടിനെ പ്രകോപനപരമായല്ലാതെ നേരിടാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നതായും പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ പോകുന്നത്.കേരളത്തിലെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നതിനൊപ്പം തന്റെ അയൽ സംസ്ഥാനത്തിന്റെ ധിക്കാര നിലപാടിനെ പ്രകോപനപരമായല്ലാതെ നേരിടാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നു. സ്വന്തം ജനത അനുഭവിക്കുന്ന ദുരിതത്തെ നേരിടുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികളും നാട്ടുകാരും അദ്ദേഹത്തിനൊപ്പമുണ്ട്. അപരിഷ്കൃതരെന്നും മീൻ നാറ്റമുള്ളവരെന്നും പറഞ്ഞ് ചിലർ മാറ്റി നിർത്തിയിരുന്ന മത്സ്യബന്ധനത്തൊളിലാളികൾ വെള്ളവുമായുള്ള അവരുടെ അനുഭവബന്ധത്തെ മുൻ നിർത്തി സ്വന്തം വള്ളങ്ങളുമായി ദുരിതമേഖലകളിലേക്ക് ഓടിയെത്തുന്നു. ഇതിനിടയിൽ ചില പുരവഞ്ചികൾ അധികാരികൾക്ക് പിടിച്ചെടുക്കേണ്ടി വരുന്നു എന്ന വാർത്ത കേൾക്കുമ്പോഴാണ് ഈ മത്സ്യബന്ധനത്തൊഴിലാളികളുടെ സാമൂഹികപ്രതിജ്ഞാബദ്ധത എത്രയെന്ന് തെളിയുന്നത്. വെള്ളമുയരുന്ന നാട്ടിലെ ജനങ്ങളും മറ്റുള്ളവരും ജീവൻരക്ഷാപ്രവർത്തനത്തിനായി ഇറങ്ങിത്തിരിക്കുന്നുണ്ട്.

എല്ലാവരും അവരവർക്കാകാവുന്ന തരത്തിൽ സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്നു. എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നത് അദ്ദേഹം ഈ ദുരന്തസന്ദർഭത്തിൽ കാണിക്കുന്ന ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഒപ്പം നിന്നിരുന്ന ചില മാധ്യമങ്ങൾ ഇന്നു മുതൽ ചുവടുമാറ്റുന്നതായി കാണുന്നുണ്ട്. അതു കണ്ട് ഭയപ്പെടാതെ എല്ലാവരും യുദ്ധസമാനമായ ഈ സന്ദർഭത്തിൽ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കണം.

പ്രിയപ്പെട്ടവരേ, കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ...

Posted by Drc R Prasad on Friday, August 17, 2018
TAGS :

Next Story