പ്രളയ ദുരിതത്തിൽ മരിച്ചവരെ ‘ബലിദാനികളാക്കി’ ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വസ്തുതകൾ പുറത്തെത്തിച്ച് സോഷ്യൽ മീഡിയ

പ്രളയ ദുരിതത്തിൽ മരിച്ചവരെ ‘ബലിദാനികളാക്കി’ ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കള്ളം പ്രചരിപ്പിക്കുന്നത്. പ്രളയത്തിൽ മരിച്ച ഒൻപത് പേരുടെ ഫോട്ടോകളുൾപ്പടെ കൊടുത്ത പോസ്റ്റിൽ ‘’ഒമ്പതു സ്വയംസേവകർ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ’’ എന്നും പോസ്റ്റ് ചെയ്യുന്നുണ്ട്. കൊടുത്ത ഒൻപത് ഫോട്ടോകളില്‍ ആറ് പേരെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞിട്ടുണ്ട്.
നാല് പേർ ദേശ മംഗലം കൊറ്റമ്പത്തൂർ കോളനിയിൽ ഉരുൾ പൊട്ടലിനിടെ മരിച്ചവർ ആണ്. ഒരാൾ അറ്റകുറ്റ പണിക്കിടെ ഷോക്ക് അടിച്ചു മരിച്ച കെ.എസ്.ഇ.ബി ലൈൻ മാൻ ആണ്. ആറാമത്തെ ആള്‍ പ്രസാദ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചതാണ്. ബാക്കി മൂന്ന് പേരെ കുറിച്ചുള്ള സത്യാവസ്ഥ തിരിച്ചറിയാൻ സോഷ്യൽ മീഡിയ ആവശ്യപെടുന്നുണ്ട്. നിരന്തരം വ്യാജ വാർത്തകൾ നൽകുന്നതിലൂടെ ട്രോളിനും വിമർശനത്തിനുമിരയാകുന്ന ബി.ജെ.പി നേതാവാണ് കെ. സുരേന്ദ്രൻ. പ്രളയ ദുരന്ത സമയത്ത് നിരവധി ബി.ജെ.പി പ്രവർത്തകരാണ് വ്യാജ വാർത്തകളുമായി രക്ഷാ പ്രവർത്തനത്തിന് തടസ്സം നിന്നത്. വ്യാജ വാർത്ത പ്രചരിപ്പിച്ച എല്ലാവർക്കുമെതിരെ സംസഥാന പോലീസ് കർശന നടപടി എടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Adjust Story Font
16

