Quantcast

പക്ഷിമൃഗാദികളുടെ ശവശരീരങ്ങള്‍ മറവു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൊഴുത്തുകളിലേക്ക് പ്രവേശിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും പാലിക്കേണ്ട കാര്യങ്ങളും കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    21 Aug 2018 3:41 PM IST

പക്ഷിമൃഗാദികളുടെ ശവശരീരങ്ങള്‍ മറവു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
X

പ്രളയദുരന്തത്തില്‍ ജീവന്‍ നഷ്ടമായ മൃഗങ്ങളെ മറവ് ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. പലമേഖലകളിലും നിരവധി പക്ഷിമൃഗാദികളുടെ ശവശരീരങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

അതുപോലെ തന്നെ തൊഴുത്തുകളിലേക്ക് പ്രവേശിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും പാലിക്കേണ്ട കാര്യങ്ങളും കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ രോഗങ്ങള്‍ പകരാതെയും ശുചിത്വം പാലിച്ചും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചും വേണം ചത്ത പക്ഷി മൃഗാദികളെ സംസ്‌കരിക്കേണ്ടതും വളര്‍ത്തു മൃഗങ്ങള്‍ക്ക് പുനരധിവാസം ഒരുക്കേണ്ടതും. ഇത് പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാനും വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗം വരാതിരിക്കാനും ഉപകരിക്കുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

TAGS :

Next Story