Quantcast

പ്രളയ കാലത്തെ ഐക്യം ജീവിതത്തില്‍ തുടരണമെന്ന് പാളയം ഇമാം 

ദുരന്തം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി സഹോദരങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു. പെരുന്നാൾ എന്ന് പറഞ്ഞു മാറിനിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് മതപണ്ഡിതര്‍

MediaOne Logo

Web Desk

  • Published:

    22 Aug 2018 7:13 AM GMT

പ്രളയ കാലത്തെ ഐക്യം ജീവിതത്തില്‍ തുടരണമെന്ന് പാളയം ഇമാം 
X

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വിശ്വാസികള്‍ക്കും ആഘോഷങ്ങളില്ലാത്ത ബലിപെരുന്നാളാണ് ഇത്തവണത്തേത്. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം നടന്ന പ്രഭാഷണങ്ങളില്‍ മതപണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനാണ്.

പ്രളയകാലത്തുണ്ടായ ഐക്യം ജീവിതത്തിലും പകർത്തണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ദുരന്തം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി സഹോദരങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചുപറയുന്നു. പെരുന്നാൾ എന്ന് പറഞ്ഞു മാറിനിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികൾ ആകണം. പെരുന്നാൾ ആഘോഷത്തിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണമെന്നും ഇമാം വിശ്വാസികളോട് പറഞ്ഞു.

വിവിധ ജില്ലകളില്‍ നടന്ന പെരുന്നാള്‍ പ്രഭാഷണങ്ങളിലും ദുരന്ത ബാധിതരെ കൈവിടരുതെന്ന ആഹ്വാനമാണ് പ്രധാനമായും ഉണ്ടായത്.

TAGS :

Next Story