Quantcast

യു.എ.ഇയുടെ ധനസഹായം തടഞ്ഞത് ആര്‍.എസ്.എസെന്ന് കോടിയേരി; നൂറ്റാണ്ടിലെ നുണയെന്ന് ശ്രീധരന്‍പിള്ള

കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന നിലപാട് കേന്ദ്രം പുനപ്പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

MediaOne Logo

Web Desk

  • Published:

    23 Aug 2018 2:10 PM GMT

യു.എ.ഇയുടെ ധനസഹായം തടഞ്ഞത് ആര്‍.എസ്.എസെന്ന് കോടിയേരി; നൂറ്റാണ്ടിലെ നുണയെന്ന് ശ്രീധരന്‍പിള്ള
X

കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന നിലപാട് കേന്ദ്രം പുനപ്പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് കാരണമാണ് പ്രധാനമന്ത്രി ഈ നിലപാടെടുത്തത്. പുറത്ത് നിന്നുള്ള എല്ലാ സഹായവും സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രളയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ അർത്ഥശൂന്യമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

മുസ്‍ലിം രാഷ്ട്രത്തില്‍ നിന്ന് ധനസഹായം സ്വീകരിക്കുന്നത് തടയാന്‍ ആര്‍.എസ്.എസ് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നികൃഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ മറുപടി. നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ നഗ്നമായ വര്‍ഗ്ഗീയ വികാരം വളര്‍ത്താനാണ് ശ്രമിച്ചത്. 700 കോടി രൂപയുടെ സഹായ വാഗ്ദാനം സംബന്ധിച്ച് ഒരു ബിസിനസുകാരന്‍ പറഞ്ഞത് വിശ്വസിച്ചാണ് പ്രസ്താവനായുദ്ധം നടക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച കീഴ് വഴക്കം മാറ്റേണ്ടതുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടതെന്നും ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story