Quantcast

എറണാകുളത്തെ ക്ഷേത്രം വൃത്തിയാക്കാന്‍ മലപ്പുറത്തുകാരും  

പ്രളയത്തിൽ മുങ്ങിയ ആലുവ നരസിംഹ സ്വാമി ക്ഷേത്രത്തിനെ പൂർണ്ണാവസ്ഥയിലേയ്ക്ക് എത്തിയ്ക്കുകയാണ് ഈ സംഘം

MediaOne Logo

Web Desk

  • Published:

    24 Aug 2018 12:15 PM GMT

എറണാകുളത്തെ ക്ഷേത്രം വൃത്തിയാക്കാന്‍ മലപ്പുറത്തുകാരും  
X

മതസൗഹാർദ്ദത്തിനും പരസ്പര സ്നേഹത്തിനും അതിരുകളില്ല എന്നുകൂടി കാണിക്കുകയാണ് മലപ്പുറത്ത് നിന്ന് എറണാകുളത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ. മാനവികതയുടെ പുതുചരിത്രം രചിയ്ക്കുകയാണ് ഈ ചെറുപ്പകാർ. പ്രളയത്തിൽ മുങ്ങിയ ആലുവ നരസിംഹ സ്വാമി ക്ഷേത്രത്തിനെ പൂർണ്ണാവസ്ഥയിലേക്ക് എത്തിയ്ക്കുകയാണ് ഈ സംഘം.

200 പേർ അടങ്ങിയ സംഘത്തിൽ വിദ്യാർത്ഥികളാണ് കൂടുതൽ. പല മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുമുണ്ട്. മതം ഇവിടെ മനുഷ്യനെ വിഭജിക്കുന്ന അനുഭവമല്ല. തമ്മിൽ സ്നേഹിക്കാനും കരുത്താകാനും അപരന്റെ മത വിശ്വാസത്തെ ആദരിക്കാനും കഴിയുമ്പോൾ ഇവർ മതത്തെ മനുഷ്യത്വമായി പരിഭാഷപ്പെടുത്തുന്നു. പള്ളിയും ക്ഷേത്രവും ഇവർക്ക് രണ്ടല്ലാതാവുന്നത് ഇത് കൊണ്ടാണ്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്നും മനുഷ്യരെ ചേർത്തുപിടിക്കുന്ന വെളിച്ചമാണെന്നും ഇവർ നമ്മെ നിശബ്ദം ഓര്‍മിപ്പിക്കുന്നുണ്ട്. പല മത സാരവും ഏകമെന്നു പഠിപ്പിച്ച നാരായണഗുരുവിന്റെ കേരളം എത്രമേൽ മതേതരമാണ് എന്ന് ഓര്മിപ്പിക്കുകയാണ് ഈ പ്രളയ കാലം.

TAGS :

Next Story