Quantcast

പ്രളയത്തിൽ ‘മനുഷ്യ പാലമായി’ മാറിയ മലപ്പുറത്തെ മത്സ്യതൊഴിലാളിയെ പരിചയപ്പെടാം  

മലപ്പുറം കൂട്ടായി സ്വദേശി സിയാദിനെ ആദരിച്ച് ജന്മനാട്

MediaOne Logo

Web Desk

  • Published:

    26 Aug 2018 6:49 AM GMT

പ്രളയത്തിൽ ‘മനുഷ്യ പാലമായി’ മാറിയ മലപ്പുറത്തെ മത്സ്യതൊഴിലാളിയെ  പരിചയപ്പെടാം  
X

വീടിന് ചുറ്റും കഴുത്തറ്റം വെള്ളം, രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ലാതെ പകച്ചു നിൽക്കുകയാണ് ആലുവയിലെ ഒരു കുടുംബം, അവിടെയാണ് രക്ഷകരുടെ രൂപത്തിൽ മലപ്പുറം കൂട്ടായിയിലെ

മത്സ്യതൊഴിലാളികൾ ഒരു ചെറിയ ഫൈബർ ബോട്ടുമായി വരുന്നത്. വീടിന്റെ മതിലിന് മുന്നിൽ അടുപ്പിച്ച ബോട്ടിലേക്ക് കയറാൻ വളരെയധികം പ്രയാസപെടുന്ന യുവതിയാണ് നേരെ മുന്നിൽ, പിന്നീട് മനുഷ്യത്വത്തിന് മുന്നിൽ പ്രളയം തോറ്റ് പോയ നിമിഷങ്ങളായിരുന്നു അവിടെ നടന്നത്. കയറാൻ പ്രയാസപ്പെട്ട യുവതിക്ക് മുന്നിൽ ബോട്ടിലേക്ക് കിടന്ന് ഒരു പാലമായി മാറിയിരിക്കുകയാണ് സിയാദ് എന്ന കൂട്ടായിക്കാരൻ മനുഷ്യൻ. കണ്ട് നിറഞ്ഞവരുടെ കണ്ണ് നിറച്ച ഈ പ്രളയാനുഭവം പുറം ലോകമറിഞ്ഞത് അവിടെ കൂടിയ ആരോ എടുത്ത വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ്. നാടറിഞ്ഞ ആ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാർ ഹൃദയം കൊണ്ട് തന്നെ സിയാദിനെ അംഗീകരിച്ചിരിക്കുകയാണ്. ‘മനുഷ്യ പാലമായി’ സ്വയം മാറിയ സിയാദിന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ടായിയിൽ വെച്ച് വമ്പിച്ച സ്വീകരണമാണ് നൽകിയത്. കൂട്ടായിയിൽ നടന്ന ചടങ്ങിൽ സിയാദിനെ മന്ത്രി കെ.ടി ജലീൽ ഷാൾ അണിയിച്ച് ആദരിച്ചു. സിയാദിനെ പോലുള്ളവരാണ് പ്രളയകെടുതിയിൽ നിന്നും കേരളത്തിന്‍റെ രക്ഷകരായതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ആദരവർപ്പിച്ചത്.

TAGS :

Next Story