Quantcast

കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍

പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തി. 600 കോടി അനുവദിച്ചത് ആദ്യഗഡു മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും ഗവര്‍ണര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    26 Aug 2018 2:30 PM GMT

കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍
X

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍ പി സദാശിവം. ഇപ്പോള്‍ അനുവദിച്ച അറുന്നൂറ് കോടി ആദ്യഗഡുമാത്രമാണ്. കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതിനനുസരിച്ച് കൂടുതല്‍ തുക അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി തുടങ്ങിയവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രളയ ദുരിത നിവാരണത്തിന് ഫണ്ട് അനുവദിക്കുന്നതിലും വിദേശ സാഹായ കാര്യത്തിലും കേന്ദ്രം കൈകൊള്ളുന്ന സമീപനങ്ങള്‍ക്കെതിരെ വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പി സദാശിവത്തിന് പ്രധാനമന്ത്രിയുടെ ഉറപ്പ്. ഇപ്പോള്‍ അനുവദിച്ച 600 കോടി രൂപ ആദ്യഘഡു മാത്രം. നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകാന്‍ സമയമെടുക്കും എന്നതിനാലാണ് ഈ തുക അനുവദിച്ചത്.

കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അധിക സഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ വാര്‍‌ത്താ കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ദുരന്ത നിവാരണ ഫണ്ടിലേക്ക് അനുവദിച്ച 562.4 കോടിക്ക് പുറമെയാണ് ഈ ധനസഹായമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. അതിനിടെ കേരളത്തില്‍ സൈന്യമാണ് രാക്ഷാ പ്രവര്‍ത്തനത്തിന്‍റെ നായകര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തിലായിരുന്നു ഈ പ്രതികരണം.

ജനങ്ങളുടെ ഉത്സാഹവും പ്രയത്നവും കേരളത്തെ അതിജീവിപ്പിക്കുമെന്നുറപ്പുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും കേരളത്തോട് തോളോട് തോള്‍ ചേര്‍‌ന്ന് നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.

TAGS :

Next Story