പ്രളയാനന്തര കേരളത്തെ വൃത്തിയാക്കിയെടുക്കാന്‍ സഹായഹസ്തവുമായി കേരളത്തിന് പുറത്തുള്ളവരും
കർണ്ണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ജമാഅത്തെ ഇസ്‍ലാമിയുടെ സന്നദ്ധ പ്രവർത്തകരാണ് കർമനിരതരായി രംഗത്തുള്ളത്. ഇക്കൂട്ടത്തിൽ ഡോക്ടർമാരും എഞ്ചിനീയർമാരും വരെയുണ്ട്.

പ്രളയ ദുരിതബാധിത മേഖലയിൽ ശുചീകരണത്തിൽ പങ്കാളികളായി കേരളത്തിന് പുറത്ത് നിന്നുള്ള സന്നദ്ധ പ്രവർത്തകരും. കർണ്ണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ജമാഅത്തെ ഇസ്‍ലാമിയുടെ സന്നദ്ധ പ്രവർത്തകരാണ് കർമനിരതരായി രംഗത്തുള്ളത്.
എറണാകുളത്തെ ദുരന്തബാധിത മേഖലയിൽ എത്തിയത് മുതൽ പ്രദേശത്തെ ആളുകളോടൊപ്പം ചേർന്നും ഒറ്റക്കായും ശുചീകരണത്തിൽ പങ്കാളികളാണിവർ. കർണാടകയിൽ നിന്ന് 60 പേരും മഹാരാഷ്ട്രയിൽ നിന്നും 11 പേരുമാണ് എത്തിയത്. ഇക്കൂട്ടത്തിൽ ഡോക്ടർമാരും എഞ്ചിനീയർമാരും വരെയുണ്ട്.
പറവൂർ, ആലുവ ഭാഗങ്ങളിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് ശുചീകരണം. ആലുവയിലെ വെളിയത്തുനാട്, പറവൂരിലെ മാട്ടുപുറം പ്രദേശങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പ്രവർത്തനം.
Next Story
Adjust Story Font
16

