Quantcast

വീടുകളിലേക്ക് മടങ്ങിയിട്ടും ദുരിതം തീരാതെ വയനാട്ടുകാര്‍

ക്യാമ്പുകളിൽ നിന്ന് മടങ്ങിയെങ്കിലും ജീവിതത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സാഹരാണ് വയനാട് ജില്ലയിലെ പല കുടുംബങ്ങളും. പല വീടുകളും വാസയോഗ്യമല്ലാത്ത തരത്തിൽ പൂർണമായി തകർന്നു.

MediaOne Logo
വീടുകളിലേക്ക് മടങ്ങിയിട്ടും ദുരിതം തീരാതെ വയനാട്ടുകാര്‍
X

വയനാട് ജില്ലയിലെ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങിയവരുടെ ദുരിതം തീരുന്നില്ല. തകർന്ന വീടുകൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പലരും. വീടുകൾ പുനർനിർമ്മിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികൾ ഉണ്ടാവണമെന്നതാണ് ഇവരുടെ ആവശ്യം.

ക്യാമ്പുകളിൽ നിന്ന് മടങ്ങിയെങ്കിലും ജീവിതത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സാഹരാണ് വയനാട് ജില്ലയിലെ പല കുടുംബങ്ങളും. പല വീടുകളും വാസയോഗ്യമല്ലാത്ത തരത്തിൽ പൂർണമായി തകർന്നു. വീടുകൾ പലതിലും ഇപ്പോഴും ചളി കെട്ടിനിൽക്കുകയാണ്. പലരും വാടക വീടുകളിലേക്ക് താമസം മാറനൊരുങ്ങുകയാണ്. ചിലർ ബന്ധുവീടുകളിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്.

നിലവിൽ ജില്ലയിൽ 34 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1599 കുടുംബങ്ങളിൽ നിന്നായി 5409 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

TAGS :

Next Story