Quantcast

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ പേര്‍ മടങ്ങുന്നു 

1435 ക്യാംപുകളിലായി 4,62,456 പേരാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം ദുരന്തത്തില്‍ ആഗസ്റ്റ് 8 മുതല്‍ 302 മരണമാണ് റിപ്പോർട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    27 Aug 2018 7:51 AM GMT

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ പേര്‍ മടങ്ങുന്നു 
X

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നായി കൂടുതല്‍ പേര്‍ മടങ്ങുന്നു. 1435 ക്യാംപുകളിലായി 4,62,456 പേരാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം ദുരന്തത്തില്‍ ആഗസ്റ്റ് 8 മുതല്‍ 302 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രളയക്കെടുതി വിലയിരുത്താന്‍ കലക്ടര്‍മാരുമായും എസ്പിമാരുമായും മുഖ്യമന്ത്രി വൈകീട്ട് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയാണ്.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെയും പുരോഗതിയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിനാല്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്

29ന് സ്കൂളുകള്‍ തുറക്കുന്നത്കൊണ്ട് സ്കൂളുകളില്‍‌ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാംപുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇപ്പോഴും സജീവമാണ്.

പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സജീവമാണ്. . ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികളും ആരംഭിച്ചു.

ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാംപുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാംപുകളില്ലാത്ത സ്കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂളുകള്‍ വൃത്തിയാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും രംഗത്തുണ്ട്. മൃഗങ്ങളുടെ ശവശരീരം മറവുചെയ്യുന്നതും പുരോഗമിക്കുകയാണ്. ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പും നടക്കുന്നുണ്ട്

TAGS :

Next Story