Quantcast

പ്രളയ മേഖലകളില്‍ കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും: തോമസ് ഐസക്

ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Aug 2018 6:49 AM IST

പ്രളയ മേഖലകളില്‍ കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും: തോമസ് ഐസക്
X

പ്രളയത്തിനിരയായ മേഖലകളില്‍ കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ സ്വീകരിക്കേണ്ട നയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന ബാങ്കിങ് സമിതി യോഗം ചേര്‍ന്നത്. സഹകരണ ബാങ്കുകള്‍ വഴി നബാര്‍ഡ് നല്‍കുന്ന കാര്‍ഷിക വായ്പകള്‍ ആറര ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

നിലവിലെ കാര്‍ഷിക, ചെറുകിട, വ്യവസായ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. വായ്പകളെ ദീര്‍ഘകാല വായ്പകളായി പുനക്രമീകരിക്കണം, പുതിയ വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കണം, ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്കുകള്‍ പൊതുവെ അനുകൂല സമീപനമാണ് സ്വീകരിച്ചത്.

TAGS :

Next Story