ആറളത്ത് ഉരുള്‍പൊട്ടല്‍: ചീങ്കണ്ണിപുഴ, കക്കുവ പുഴ എന്നിവ കരകവിഞ്ഞു
പൊലീസിന്റെ സമയോജിത ഇടപെടലിലൂടെ ആളുകളെ പുഴയില്‍നിന്ന് മാറ്റിയതിനെത്തുടര്‍ന്ന് അപകടമൊഴിവായി. പ്രദേശത്ത് ഞായറാഴ്ച മഴപെയ്യാതിരുന്നിട്ടും പുഴയിൽ അപ്രതീക്ഷിത വെള്ളപൊക്കമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.

കണ്ണൂർ ആറളം വനമേഖലയിൽ ഉരുൾ പൊട്ടി. ഇതേത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെ ചീങ്കണ്ണിപുഴ, കക്കുവ പുഴ എന്നിവ കരകവിഞ്ഞു.
കണ്ണൂര്‍ ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി പുഴയുടെ വിവിധ ഭാഗങ്ങളിലായി പുഴ കരകവിഞ്ഞൊഴുകി. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ ഈ സമയം പുഴയില്‍ കുളിക്കാനും അലക്കാനുമായി ഉണ്ടായിരുന്നു. പൊലീസിന്റെ സമയോജിത ഇടപെടലിലൂടെ ആളുകളെ പുഴയില്‍നിന്ന് മാറ്റിയതിനെത്തുടര്‍ന്ന് അപകടം ഒഴിവായി. പ്രദേശത്ത് ഞായറാഴ്ച മഴ പെയ്യാതിരുന്നിട്ടും പുഴയിൽ അപ്രതീക്ഷിത വെള്ളപൊക്കമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
Next Story
Adjust Story Font
16

