Quantcast

എലിപ്പനി മരണം 67 ആയി; കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്

രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരിച്ചത് 54 പേര്‍. സംസ്ഥാനത്ത് ആഗസ്റ്റ് 1 മുതലുള്ള കണക്കുകള്‍ പ്രകാരം എലിപ്പനി ബാധിച്ചും രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നതിനിടയിലുമായി 66 പേര്‍ മരിച്ചു.

MediaOne Logo

Web Desk

  • Published:

    3 Sep 2018 4:42 PM GMT

എലിപ്പനി മരണം 67 ആയി; കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്
X

സംസ്ഥാനത്ത് എലിപനി മരണങ്ങള്‍ കൂടുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് ഒന്നു മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചത് 67 പേരാണ്. ഇതില്‍ 12 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്നവരാണ് ബാക്കിയുള്ള 54 പേര്‍ . അടുത്ത മൂന്നാഴ്ച കാലം കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

എലിപ്പനി മരണങ്ങള്‍ കുടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തരയോഗം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്തു. അടുത്ത മൂന്നാഴ്ച കാലം സംസ്ഥാനത്ത് അതീവ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കാര്യങ്ങള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.

സംസ്ഥാനത്ത് ആഗസ്റ്റ് 1 മുതലുള്ള കണക്കുകള്‍ പ്രകാരം എലിപ്പനി ബാധിച്ചും രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നതിനിടയിലുമായി 66 പേര്‍ മരിച്ചു. 372 പേര്‍ക്ക് എലിപ്പനി ഈകാലയളവില്‍ സ്ഥിരീകരിച്ചു. 842 പേര്‍ എലിപ്പനി ലക്ഷണങ്ങളോട് ചികിത്സയില്‍ കഴിയുന്നു. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ മരണം. 19 പേര്‍ മരണപ്പെട്ടു. ഇതില്‍ ഏഴ് പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍12 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

TAGS :

Next Story