Quantcast

നീതി ലഭ്യമായില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

അന്വേഷണോദ്യോഗസ്ഥനില്‍ പരിപൂര്‍ണവിശ്വാസമുണ്ടെങ്കിലും പൊലീസിലെ ഉന്നതഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും വിശ്വാസമില്ലെന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്

MediaOne Logo

Web Desk

  • Published:

    4 Sep 2018 6:17 AM GMT

നീതി ലഭ്യമായില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍
X

ജലന്ധർ ബിഷപ്പിനെതിരായ കേസിൽ അറസ്റ്റ് വൈകുന്നതിന് പിന്നാലെ സർക്കാരിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കന്യാസ്ത്രീയുടെ സഹോദരൻ. അന്വേഷണ ഉദ്യോഗസ്ഥനിൽ പരിപൂർണ വിശ്വാസമുണ്ടങ്കിലും സർക്കാരിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ വിശ്വാസമില്ല. കേസ് ഇല്ലാതാക്കാൻ ബിഷപ്പനുകൂലികളായ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം മീഡിയാ വണിനോട് പറഞ്ഞു.

ഇത്രയേറെ തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തത്. വൈക്കം എസ്‍പി കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയട്ടെ. എല്ലാ തെളിവുകളുമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞതാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്‍ ചോദിക്കുന്നു.

കേസിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും അറസ്റ്റ് സംബന്ധിച്ച തീരുമാനം ആകാത്തതിനു പിന്നാലെയാണ് കന്യാസ്ത്രീയുടെ സഹോദരന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും സർക്കാരിലും വിശ്വാസമില്ല. കേസിലെ തുടർ നടപടികളിൽ താമസമുണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും പോലീസിന് കൈമാറിയ കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഇല്ലാതാക്കാനായി ബിഷപ്പിന്റെ അടുപ്പക്കാരായ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. മൊഴിയെടുക്കാൻ ജലന്ധറിലെത്തിയ അന്വേഷണ സംഘത്തെ നിയന്ത്രിച്ചതും മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ഇവരാണ്. സഹോദരിക്കെതിരെ നടന്ന കൊലപാതക ശ്രമത്തിൽ പരാതി നൽകിയിട്ടും പോലീസ് തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. തങ്ങൾ നൽകിയ പരാതി വത്തിക്കാനിലെത്തിയെന്ന് വിശ്വസിക്കുന്നില്ല. സഭാതലത്തിലും ഒരു നടപടികളും പുരോഗമിക്കുന്നില്ലന്നും കന്യാസ്ത്രീയുടെ സഹോദരൻ വ്യക്തമാക്കി.

TAGS :

Next Story