Quantcast

കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

യൂണിഫോം ധരിച്ച രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. തോക്കുധാരികളായ സംഘം വീട്ടിനുള്ളില്‍ കയറി ഭക്ഷണം കഴിക്കുകയും അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Published:

    5 Sept 2018 8:08 AM IST

കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
X

പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മട്ടിക്കുന്ന് പരപ്പന്‍പാറ പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിലാണ് നാലംഗ സായുധസംഘം എത്തിയത്. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പരപ്പന്‍പാറ വനാതിര്‍ത്തിയിലുള്ള സ്‌കറിയയുടെ വീട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്. യൂണിഫോം ധരിച്ച രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. തോക്കുധാരികളായ സംഘം വീട്ടിനുള്ളില്‍ കയറി ഭക്ഷണം കഴിക്കുകയും അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. രാത്രി പത്തര വരെ വീട്ടില്‍ ചെലവഴിച്ച സംഘം, വിവരം പൊലീസിലറിയിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് മടങ്ങിയത്.

ആയുധം കൈവശം വെച്ചതിനും ഭീഷണിപ്പെടുത്തിയതിനും യു.എ.പി.എ നിയമ പ്രകാരം കേസെടുത്ത പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണമാരംഭിച്ചു. അന്വേഷണസംഘം വര്‍ഷങ്ങളായി തിരയുന്ന ചന്ദ്രു, കാര്‍ത്തിക്, ലത, ജിഷ എന്നിവരാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് നിഗമനം.

TAGS :

Next Story