Quantcast

മുഖ്യമന്ത്രി വിദേശത്ത് പോയതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ചുമതല കൈമാറാത്തത് മന്ത്രിമാരോട് വിശ്വാസ്യത ഇല്ലാത്തത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    5 Sept 2018 5:41 PM IST

മുഖ്യമന്ത്രി വിദേശത്ത് പോയതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനം: രമേശ് ചെന്നിത്തല
X

മുഖ്യമന്ത്രി വിദേശത്ത് പോയതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചുമതല കൈമാറാത്തത് മന്ത്രിമാരോട് വിശ്വാസ്യത ഇല്ലാത്തത് കൊണ്ടാണെന്നും ഇന്ന് മന്ത്രിസഭ ചേരാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രിമാര്‍ വിദേശത്തേക്ക് പോയി പണം പിരിക്കുമെന്ന് പറയുന്നത് നിയമപ്രശ്നങ്ങളുണ്ടാക്കുന്നതാണ്. പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കേണ്ടത് ആഗോള ടെന്‍ഡറിലൂടെ ആയിരിക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story