Quantcast

പണം മുന്‍കൂര്‍ വാങ്ങി കരാറുകാര്‍‌; എന്നിട്ടും പമ്പിംങ് ആരംഭിക്കാതെ കുട്ടനാട്ടെ പല പാടങ്ങളും

മോട്ടോര്‍ നന്നാക്കാനായി ഇരുപതിനായിരം രൂപ മുന്‍കൂര്‍ വാങ്ങിയിട്ടും പല കരാറുകാരും വെള്ളത്തില്‍ നിന്ന് മോട്ടോറുകള്‍ പുറത്തേക്കെടുത്തിട്ടു പോലുമില്ല.

MediaOne Logo

Web Desk

  • Published:

    7 Sep 2018 7:53 AM GMT

പണം മുന്‍കൂര്‍ വാങ്ങി കരാറുകാര്‍‌; എന്നിട്ടും പമ്പിംങ് ആരംഭിക്കാതെ കുട്ടനാട്ടെ പല പാടങ്ങളും
X

രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വെള്ളം വറ്റിക്കല്‍ ആരംഭിക്കുമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പമ്പിങ്ങ് ആരംഭിക്കാത്ത നിരവധി പാടശേഖരങ്ങള്‍ കൈനകരിയിലുണ്ട്. മോട്ടോര്‍ നന്നാക്കാനായി ഇരുപതിനായിരം രൂപ മുന്‍കൂര്‍ വാങ്ങിയിട്ടും പല കരാറുകാരും വെള്ളത്തില്‍ നിന്ന് മോട്ടോറുകള്‍ പുറത്തേക്കെടുത്തിട്ടു പോലുമില്ല.

കുപ്പപ്പുറം പാടത്തിന്റെ തെക്കു ഭാഗത്ത് വെള്ളം അടിച്ചു വറ്റിക്കാന്‍ ഉപയോഗിക്കുന്നതാണിത്. വെള്ളം താഴ്ന്നിട്ടും മോട്ടോര്‍ അഴിച്ച് ഉണക്കി പമ്പിങ്ങിന് ഒരുക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രവൃത്തിയ്ക്കായി സര്‍ക്കാര്‍ ഇരുപതിനായിരം രൂപ മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പാടശേഖര സമിതിക്കാരില്‍ നിന്ന് ചിലര്‍ കരാറെടുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

കുപ്പപ്പുറത്തു മാത്രമല്ല, കൈനകരി പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ മുന്‍കൂര്‍ പണം വാങ്ങിയിട്ടും പമ്പുകള്‍ നന്നാക്കാന്‍ തയ്യാറാവാത്ത നിരവധി പാടങ്ങളുണ്ട്.

TAGS :

Next Story