Quantcast

ജേക്കബ് വടക്കന്‍ചേരി കസ്റ്റഡിയില്‍

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ജേക്കബ് വടക്കന്‍ചേരിയെ കസ്റ്റഡിയിലെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി.

MediaOne Logo

Web Desk

  • Published:

    8 Sep 2018 7:07 AM GMT

ജേക്കബ് വടക്കന്‍ചേരി കസ്റ്റഡിയില്‍
X

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ജേക്കബ് വടക്കന്‍ചേരിയെ കസ്റ്റഡിയിലെടുത്തു. എലിപ്പനി പ്രതിരോധ വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിനാണ് നടപടി. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കന്‍ചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന മുറവിളികള്‍ ശക്തമായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍സെല്ലിനെ ഡിജിപി ലോക്നാഥ് ബഹ്റ ചുമതലപ്പെടുത്തി.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്കാണ് കത്തു നല്കിയിരുന്നത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പ്രചരണം നടത്തിയത്.

നിപ്പ രോഗകാലത്തും ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയരുന്നു. അന്നും സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചിരുന്നു

TAGS :

Next Story