പ്രളയം, കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
അച്ചന്‍കോവിലാറിലും മീനച്ചിലാറിലും അണക്കെട്ട് വേണം എന്നാണ് കേന്ദ്രജല കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ മറവില്‍ പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ നദീസംയോജനം നടത്താനാണ് കേന്ദ്ര ജല കമ്മീഷന്റെ നീക്കം.

കേരളത്തിലെ പ്രളയം സംബന്ധിച്ച കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. അച്ചന്‍കോവിലാറിലും മീനച്ചിലാറിലും അണക്കെട്ട് വേണം എന്നാണ് കേന്ദ്രജല കമ്മീഷന്‍ റിപ്പോര്‍ട്ട്.
പ്രളയത്തിന്റെ മറവില്‍ പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ നദീസംയോജനം നടത്താനാണ് കേന്ദ്ര ജല കമ്മീഷന്റെ നീക്കം. ഇത് കുട്ടനാട് ഉള്‍പ്പെടെ പ്രദേശങ്ങളെ ബാധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെയാണോ അംഗീകരിക്കുന്നതെന്നും രാമചന്ദ്രന്‍ എം.പി ചോദിച്ചു.
Next Story
Adjust Story Font
16

